വാഷിംഗ്ടൺ: സ്‌നാപ്ചാറ്റ്, സ്‌നാപ്ചാറ്റ് പ്ലസ് എന്ന പേരിൽ പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ പരീക്ഷിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇത് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് നിരവധി പ്രത്യേകതകള്‍ അധികമായി ലഭിക്കും എന്നാണ് സ്നാപ് ചാറ്റില്‍ നിന്നും ലഭിക്കുന്ന വിവരം. “ഞങ്ങൾ സ്‌നാപ്ചാറ്ററുകൾക്കായുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ സ്‌നാപ്ചാറ്റ് പ്ലസിന്റെ പൈലറ്റ് ടെസ്റ്റിംഗ് നടത്തിവരുകയാണ്. ഞങ്ങളുടെ സബ്‌സ്‌ക്രൈബർമാര്‍ക്കായി എക്‌സ്‌ക്ലൂസീവ്, പ്രീ-റിലീസ് ഫീച്ചറുകൾ പങ്കിടാന്‍ സാധിക്കുന്ന തരത്തിലാണ് ഈ പദ്ധതി. കൂടാതെ ഞങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്ക് കൂടുതല്‍ മികച്ച പ്രത്യേകതകള്‍ ഇതില്‍ നല്‍കും. ദി വെർജിന് നൽകിയ പ്രസ്താവനയിൽ, സ്‌നാപ്പ് വക്താവ് ലിസ് മാർക്ക്മാൻ പറഞ്ഞു, അലസ്സാൻഡ്രോ പാലൂസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സ്‌ക്രീൻഷോട്ടുകളും വിവരങ്ങളും അനുസരിച്ച്, സ്‌നാപ്ചാറ്റ് പ്ലസിനായി സ്‌നാപ്പ് മറ്റ് സവിശേഷതകളും പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിങ്ങളുടെ സുഹൃത്തുക്കളിൽ ഒരാളെ നിങ്ങളുടെ “#1 ബിഎഫ്എഫ്” ആയി പിൻ ചെയ്യാനും സ്‌നാപ്ചാറ്റ് ഐക്കൺ മാറ്റാനും ആരാണ് വീണ്ടും കാണുന്നത് എന്ന് പരിശോധിക്കാനുമുള്ള കഴിവ് ഉൾപ്പെടെ ഇതിലുണ്ട്. ദ വെർജ് റിപ്പോര്‍ട്ട് അനുസരിച്ച് സ്‌നാപ്ചാറ്റ് പ്ലസിന്റെ വില നിലവിൽ പ്രതിമാസം 4.59 യൂറോയും പ്രതിവർഷം 45.99 യൂറോയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും പാലൂസി വെളിപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?