കഴിഞ്ഞ ആറു മാസത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരുടെ പട്ടികയിൽ സ്ഥാനം നേടി നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. നൂറു പേരുടെ പട്ടികയിൽ 57 ാം സ്ഥാനത്താണ് താരം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, നടിമാരായ കങ്കണ റനൗട്ട്, ശിൽപ ഷെട്ടി, കിയാര അദ്വാനി, ജാൻവി കപൂർ, കീർത്തി സുരേഷ് എന്നിവരുൾപ്പടെ നിരവധി പ്രമുഖരെ ഉർഫി പിന്തള്ളി. തുടർച്ചയായ ഫാഷൻ പരീക്ഷണങ്ങളും ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് ഉർഫി പട്ടികയിൽ ഇടം നേടാൻ കാരണമായി. ഹിന്ദി ടെലിവിഷൻ താരമായ ഉര്‍ഫി ബിഗ് ബോസ് ഒടിടി പതിപ്പിലെ മത്സരാർഥിയായിരുന്നു. ഷോയിൽ നിന്നു പുറത്തായി തിരിച്ചെത്തുന്ന ഉർഫിയെ കാത്ത് ആരാധകരും പാപ്പരാസികളും വിമാനത്താവളത്തിൽ എത്തിയിരുന്നു. കീറിയതു പോലുളള ഡെനീം ജാക്കറ്റ് ആയിരുന്നു അന്ന് ഉർഫിയുടെ വേഷം. ഈ ലുക്ക് വിമർശനത്തിനും ട്രോളുകൾക്കും കാരണമായി. എന്നാൽ ഇതോടെ കൂടുതൽ ഫാഷൻ പരീക്ഷണങ്ങളുമായി ഉർഫി സമൂഹമാധ്യമങ്ങളിൽ സജീവമായി.ഹോളിവുഡ് താരങ്ങളുടെ റെഡ് കാർപറ്റ് ലുക്കുകൾ അനുകരിച്ചായിരുന്നു തുടക്കം. അൾട്രാ ഗ്ലാമറസ് ലുക്കുകളായിരുന്നു കൂടുതലും. പിന്നീട് ചങ്ങല, ചാക്ക്, വയർ എന്നിവയെല്ലാം ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങളിൽ ഇടം പിടിച്ചു. ഒപ്പം വിവാദങ്ങളും വിമർശനങ്ങളും ശക്തിയാർജ്ജിച്ചു. ഡിസൈനർമാർ തനിക്കൊപ്പം പ്രവർത്തിക്കാൻ തയാറാകുന്നില്ലെന്ന് ഉർഫി വെളിപ്പെടുത്തി. വിമർശകരോട് സ്വന്തം കാര്യം നോക്കാനായിരുന്നു പ്രതികരിച്ചത്. തന്നെ വിമർശിച്ച ഡിസൈനർ ഫറാ ഖാനെതിരെ ഉർഫി രംഗത്തെത്തിയതും വാർത്തയായി. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയ്ക്ക് പകരം ഉർഫിയെ വെടിവച്ചു കൊല്ലണമായിരുന്നു എന്ന് ഒരാൾ കമന്റിട്ടത് വിവാദമായി. ‘നെഗറ്റീവ് പബ്ലിസിറ്റി’ ഫലപ്രദമായി ഉപയോഗിക്കാൻ ഉർഫിക്ക് സാധിച്ചതോടെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻവർധനവുണ്ടായി. നിലവിൽ ഇൻസ്റ്റഗ്രാമിൽ 32 ലക്ഷം ഫോളോവേഴ്സുണ്ട്. കൊറിയൻ പോപ് ബാൻഡിലെ അംഗങ്ങളായ വി, ജംഗൂക് എന്നിവരാണ് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയാണ് മൂന്നാമത്. ലത മങ്കേഷ്കർ, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, വിരാട് കോലി എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാർ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?