മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ അടങ്ങുന്ന "ഗ്ലോബുലാർ ക്ലസ്റ്ററിന്റെ" ഫോട്ടോ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. പ്രപഞ്ചത്തിലെ ആയിരക്കണക്കിന് മിന്നുന്ന നക്ഷത്രങ്ങൾ അടങ്ങുന്ന ഫോട്ടോയാണിത്. വൈഡ് ഫീൽഡ് ക്യാമറ 3, അഡ്വാൻസ്ഡ് ക്യാമറ എന്നിവ ഉപയോഗിച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്. ആയിരക്കണക്കിന് മുതൽ ദശലക്ഷക്കണക്കിന് നക്ഷത്രങ്ങൾ അടങ്ങുന്ന ആഗോള ക്ലസ്റ്ററുകളാണ് ഇത്. ഇവ ദൃഡമായി ബന്ധിക്കപ്പെട്ടതും സ്ഥിരതയുള്ളതുമാണ്. ഈ നക്ഷത്രങ്ങൾ ഓപ്പൺ ക്ലസ്റ്ററുകളേക്കാൾ വലുതുമാണ്. ഗുരുത്വാകർഷണപരമായി ഇവ ബന്ധിപ്പിക്കപ്പെട്ടതാണ്. അതിനാൽ തന്നെ സ്ഥിരമായി ഒരു ഗോളാകൃതിയും ഇവയ്ക്ക് ലഭിക്കുന്നു. അവയെയാണ് "ഗ്ലോബുലാർ" എന്ന് വിളിക്കുന്നത്.ഓപ്പൺ ക്ലസ്റ്ററുകളിലെ നക്ഷത്രങ്ങളെക്കാൾ പ്രായം കുറഞ്ഞതും ചുവന്നതുമാണ് ഈ നക്ഷത്രങ്ങൾ. ചുവന്ന നക്ഷത്രങ്ങൾ പ്രായമാകുന്നതിന് മുമ്പേ ചിതറിപ്പോയേക്കാം. എന്നാൽ ഇവയ്ക്കിടയിലെ ഗുരുത്വാകർഷണ ബലം അവയെ സുസ്ഥിരമാക്കി നിലനിർത്തും. ദീർഘകാലം നക്ഷത്രങ്ങളെ നിലനിൽക്കാൻ ഇത് സഹായിക്കും. നക്ഷത്രങ്ങളെല്ലാം ഒരേ സമയത്തും ഒരേ സ്ഥലത്തും ഒരേ തരത്തിലുള്ള ഘടനയോടെയുമാണ് രൂപപ്പെടുന്നത്. നക്ഷത്രങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും പരിണമിക്കുന്നുവെന്നും പഠിക്കാൻ ഇത്തരം നക്ഷത്ര സമൂഹങ്ങൾ പലപ്പോഴും സഹായിക്കാറുണ്ട്. അതെ സമയം ഗോളാകൃതിയിലുള്ള ക്ലസ്റ്ററുകൾക്കിടയിൽ നിറയെ നക്ഷത്രങ്ങളുള്ളതിനാൽ നിരീക്ഷിക്കുക ബുദ്ധിമുട്ടുമാണ്.നമ്മുടെ ഗ്യാലക്സിയായ മിൽക്കിവേ ഗാലക്‌സിയുടെ പൊടിപടലമുള്ള കേന്ദ്രം ഇത്തരം നക്ഷത്ര സമൂഹത്തിലെ പ്രകാശത്തെ തടയുകയും നക്ഷത്രങ്ങളുടെ നിറങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. നക്ഷത്രങ്ങളുടെ നിറങ്ങൾ ജ്യോതിശാസ്ത്രജ്ഞർക്ക് നിർണായകമാണ്. അവ നീരിക്ഷിച്ചാണ് നക്ഷത്രങ്ങളുടെ പ്രായം, താപനില, ഘടന എന്നിവ ജ്യോതിശാസ്ത്രജ്ഞർ മനസിലാക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?