ട്വിറ്ററിനെ ഏറ്റെടുക്കില്ല; കരാർ അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്ക്: ഇനി നിയമ പോരാട്ടത്തിലേക്ക്

  • 09/07/2022



ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഏറ്റെടുക്കില്ലെന്ന് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന് ടെസ്‌ല യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌ക് വെള്ളിയാഴ്ചയാണ് പറഞ്ഞത്. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ മസ്കിനെതിരെ കേസ് നല്‍കും എന്നാണ് ട്വിറ്റര്‍ അറിയിക്കുന്നത്.

ഏറ്റെടുക്കല്‍ നടപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കാൻ ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്വിറ്ററിന്റെ ചെയർമാൻ ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു. 

"മസ്കുമായി സമ്മതിച്ച വിലയിലും വ്യവസ്ഥകളിലും ഇടപാട് അവസാനിപ്പിക്കാൻ ട്വിറ്റർ ബോർഡ് പ്രതിജ്ഞാബദ്ധമാണ്, ലയന കരാർ നടപ്പിലാക്കാൻ നിയമനടപടി സ്വീകരിക്കാൻ പദ്ധതിയിടുന്നു," ബ്രെറ്റ് ടെയ്‌ലർ ട്വീറ്റ് ചെയ്തു. "ഞങ്ങൾ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്." - ട്വീറ്റില്‍ പറയുന്നു.

നേരത്തെ തന്നെ കരാറില്‍ നിന്നും പിന്‍മാറുമെന്ന് പരാമർശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നൽകിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോൾ കരാറിൽ നിന്നും പിന്മാറാനും മസ്ക് ഇപ്പോഴും എടുത്ത് പറയുന്നത്. പുതിയ സംഭവ വികാസത്തോടെ ലോകത്തെ ഒന്നാമത്തെ സമ്പന്നനും ആഗോളതലത്തിൽ പ്രമുഖരായ ടെക് കമ്പനിയും തമ്മിലുള്ള കൗതുകകരമായ നിയമപ്പോരാട്ടത്തിനും തുടക്കമാവും. 

Related Articles