ഉരുള്‍പൊട്ടലിന്റെ ഭീകരത പ്രമേയമാകുന്ന 'മലയന്‍കുഞ്ഞി'ലെ ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടൻ സൂര്യ. ‘‘ഫാസിൽ സാറിനോട് ബഹുമാനം. ഫഹദ്, നിങ്ങളുടെ കഥകള്‍ കൊണ്ട് എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തുന്നു..! തികച്ചും വ്യത്യസ്തമായ ഈ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി.’’–മലയൻകുഞ്ഞ് ട്രെയിലർ പങ്കുവച്ച് സൂര്യ കുറിച്ചു. പേരിലെയും പ്രമേയത്തിലെയും വ്യത്യസ്തത കൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ചിത്രം ഇപ്പോൾ ഫഹദിന്റെ പ്രകടനം കൊണ്ടാണ് സൂര്യ ഉൾപ്പെടെ നിരവധി താരങ്ങളുടെയും സംവിധായകരുടെയും പ്രശംസ നേടുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം ചെയ്ത ചിത്രം എന്നതിന് പുറമെ 18 വർഷങ്ങൾക്കു ശേഷം അച്ഛനും മകനും (ഫാസിൽ - ഫഹദ് ) ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'മലയന്‍കുഞ്ഞി'നുണ്ട്. ഫാസിൽ ആണ് ചിത്രം നിർമിക്കുന്നത്. രജീഷ വിജയൻ ആണ് ചിത്രത്തിലെ നായിക.സംവിധായകൻ മഹേഷ് നാരായണൻ ആണ്. മഹേഷ് നാരായണൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോൻ ആണ്. വി.കെ. പ്രകാശ്, വൈശാഖ്, വേണു, മഹേഷ് നാരായണൻ എന്നിവരുടെ സംവിധാന സഹായി ആയിരുന്നു സജിമോൻ. ചിത്രം ജൂലൈ 22ന് തിയറ്ററുകളിലെത്തും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?