മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, മലയാളത്തിൽ ഒരു ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമിക്കുന്ന ചിത്രം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന. ചിത്രം ഓഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ പ്രദർശനത്തിനെത്തും.ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് മുന്നേറുന്ന 'ഹോളി വൂണ്ട്', അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്. എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള അതിതീവ്രമായ പ്രണയരംഗങ്ങൾ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്.ജാനകിയെ കൂടാതെ അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'മരക്കാർ അറബിക്കടലിന്റെ സിംഹംട എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?