പാലക്കാട്; ദേശീയ ചലച്ചിത്ര പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ രംഗത്ത്. വിമർശനങ്ങളെ മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളുവെന്ന് നഞ്ചിയമ്മ പറഞ്ഞു. അയ്യപ്പനു കോശിയിലെയും ആലാപനത്തിനാണ് നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വിമർശനവുമായി ഗായകൻ ലിനു ലാൽ രംഗത്തെത്തി. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിക്കുന്നു. ഇതേ തുടര്‍ന്ന് സമൂഹമാധ്യമങ്ങലില്‍ നഞ്ചയിമ്മയെ അനുതൂലിച്ചും പ്രതചികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?