മിക്കപ്പോഴും സുരക്ഷാപ്രശ്നങ്ങൾ കാരണമാണ് ആൻഡ്രോയിഡ് ആപ്പുകൾ വാർത്തകളിൽ നിറയുന്നത്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. ആപ്പുകളിൽ മാൽവെയറുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാല് ആപ്പുകൾ ഡിലീറ്റും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ 35 ആൻഡ്രോയിഡ് ആപ്പുകൾ കൂടി നീക്കം ചെയ്യുമെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. ഇവയിൽ മാൽവെയർ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും അവശേഷിപ്പിക്കാതെ, തെളിവുകൾ പോലും ബാക്കി വെയ്ക്കാതെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും. പേരുമാറ്റിയും ഐക്കൺ മാറ്റിയും തങ്ങളുടെ സാന്നിധ്യം ഹൈഡ് ചെയ്യാൻ ഇത്തരം ആപ്പുകൾക്ക് കഴിയും. വാൾസ് ലൈറ്റ് - വാൾപേപ്പേഴ്സ് പാക്ക്, ബിഗ് ഇമോജി - കീബോർഡ് -100കെ , ഗ്രാൻഡ് വാൾപേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ് തുടങ്ങിയ ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിൽ പെട്ടെന്ന് ഡീലിറ്റ് ചെയ്യണം. ഇത്തരത്തിലുള്ള 35 ഓളം ആപ്പുകൾ ഉപയോക്താക്കൾക്ക് പണി കൊടുക്കുമെന്നാണ് റിപ്പോർട്ട്. ഇവ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം ഡീലിറ്റ് ചെയ്യുന്നതാണ് അക്കൗണ്ടിലെ പണത്തിന് നല്ലത്.പരസ്യങ്ങളിലൂടെയാണ് ഇവർ പണം നഷ്ടപ്പെടുത്തുന്നത്. പരസ്യത്തിൽ ഉപയോക്താവ് ക്ലിക്ക് ചെയ്യുമ്പോൾ തന്നെ അനുവാദം കൂടാതെ ഫോണിൽ കടന്നു കയറി വിവരങ്ങൾ ചോർത്തുന്നതിനൊപ്പം ഇവ പണവും എടുക്കുന്നു. "com.android..." എന്ന് തുടങ്ങുന്ന ഏതെങ്കിലും ആപ്പ് പേരുകൾ കണ്ടാൽ അവയെ ശ്രദ്ധിക്കുക. അറിയാത്ത ആപ്പുകളെ പരമാവധി അവഗണിക്കുക എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.വാൾസ് ലൈറ്റ് - വാൾപേപ്പേഴ്സ് പാക്ക്, ബിഗ് ഇമോജി - കീബോർഡ് -100കെ , ഗ്രാൻഡ് വാൾപേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ്, എൻജിൻ വാൾപേപ്പർ -ലൈവ് ആൻഡ് 3 ഡി,സ്റ്റോക്ക് വാൾപേപ്പറുകൾ - 4K & എച്ച്ഡി, എഫക്റ്റ്മാനിയ - ഫോട്ടോ എഡിറ്റർ, ആർട്ട് ഫിൽട്ടർ - ഡീപ് ഫോട്ടോ ഇഫക്റ്റ്, ഫാസ്റ്റ് ഇമോജി കീബോർഡ്, ക്രീയേറ്റ് സ്റ്റിക്കർ ഫോർ വാട്സാപ്പ്, കണക്ക് സോൾവർ - ക്യാമറ ഹെൽപ്പർ, ഫോട്ടോപിക്സ് ഇഫക്റ്റുകൾ - ആർട്ട് ഫിൽട്ടർ, ലെഡ് തീം - കളർഫുൾ കീബോർഡ്, കീബോർഡ് - ഫൺ ഇമോജി സ്റ്റിക്കർ, സ്മാർട്ട് വൈഫൈ, മൈ ജിപിഎസ് ലൊക്കേഷൻ, ഇമേജ് വാർപ്പ് ക്യാമറ, ആർട്ട് ഗേൾസ് വാൾപേപ്പർ എച്ച്ഡി, ക്യാറ്റ് സിമുലേറ്റർ, സ്മാർട്ട് ക്യൂആർ ക്രിയേറ്റർ, കളറൈസ് ഓൾഡ് ഫോട്ടോ ,ജിപിഎസ് ലൊക്കേഷൻ ഫൈൻഡർ,ഗേൾസ് ആർട്ട് വാൾപേപ്പർ,സ്മാർട്ട് ക്യൂആർ സ്കാനർ ജിപിഎസ് ലൊക്കേഷൻ മാപ്പ്സ്, വോളിയം കൺട്രോൾ,സീക്രട്ട് ഹോറോസ്കോപ്പ്,സ്മാർട്ട് ജിപിഎസ് ലൊക്കേഷൻ,ആനിമേറ്റഡ് സ്റ്റിക്കർ മാസ്റ്റർ,പേഴ്സണാലിറ്റി ചാർജിംഗ് ഷോ,സ്ലീപ്പ് സൗണ്ട്സ്,ക്യൂആർ സ്രഷ്ടാവ്,മീഡിയ വോളിയം സ്ലൈഡർ,സീക്രട്ട് ആസ്ട്രോളജി,കളറൈസ് ഫോട്ടോസ് ,പിഎച്ച്ഐ 4K വാൾപേപ്പർ - ആനിമേഷൻ എച്ച്ഡി എന്നിവയാണ് ഡീലിറ്റ് ചെയ്യേണ്ട 35 ആപ്പുകൾ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?