ന്യൂയോര്‍ക്ക്: എത്ര വലിയ ഫയൽ വേണമെങ്കിലും ഏത് സിനിമയുടെ ലിങ്ക് വേണമെങ്കിലും ടെലഗ്രാമിൽ അയയ്ക്കാം. അൺഇൻസ്റ്റാൾ ചെയ്തിട്ട് റീ ഇൻസ്റ്റാൾ ചെയ്താലും ഫയൽ അവിടെത്തന്നെ കാണും. പുതിയ സിനിമയൊക്കെ മണിക്കൂറുകൾക്കുള്ളിൽ ഫോണിന്റെ ഗാലറിയിൽ കാണും. ക്ലാരിറ്റി കുറയാതെ ഫോട്ടോസ് അയയ്ക്കാനും ഇഷ്ടമുള്ള വീഡിയോകൾ ഒക്കെ തപ്പി എടുക്കാനും ടെലഗ്രാം തന്നെ വേണം.ചുരുക്കിപ്പറഞ്ഞാൽ വാട്ട്സാപ്പിനെക്കാളും പെർഫെക്ടാണ് ടെലഗ്രാം. പക്ഷേ ഒരു കുഴപ്പമുണ്ട്. ഈ ആപ്പിലെ പല ഫീച്ചേര്‍സും കുഴപ്പമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നവര്‍ ഏറെയാണ്. പുതിയ സിനിമകൾ നിയമവിരുദ്ധമായി ഷെയർ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡൾട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും ടെലഗ്രാമിൽ ഉണ്ട്. ഇത് കണ്ട് പിടിക്കാൻ വലിയ പാടൊന്നുമില്ല. ആമസോൺ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പുകളിലെത്തും. അതും എച്ച്ഡി പ്രിന്റ്. പൈറസി ഗ്രൂപ്പുകൾ റീമൂവ് ചെയ്താലും ബാക്ക് അപ്പ് ഗ്രൂപ്പുകൾ ആക്ടീവ് ആയിരിക്കും. ഇതൊക്കെ ഡൗൺലോഡ് ചെയ്യാനും ഗ്രൂപ്പുകളിൽ മെമ്പർ ആകണമെന്ന നിർബന്ധവും ഇല്ല. വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്ന ഇത്തരം പ്ലാറ്റ്ഫോമുകളിൽ അശ്ലീല സംഭാഷണങ്ങൾക്കും ചൈൽഡ് പോണോഗ്രഫിയ്ക്കും ലൈംഗിക പീഡന വിഷയങ്ങൾക്കും കൂച്ചുവിലങ്ങ് ഇടാനുള്ള സംവിധാനങ്ങൾ ഇല്ല. അശ്ലീല വീഡിയോകൾ ടെലഗ്രാമിലൂടെ പ്രചരിക്കപ്പെടുന്നുമുണ്ട്. ചൈൽഡ് പോണോഗ്രഫി വീഡിയോകൾ നേരിട്ട് വരുന്നതിന് നിയന്ത്രണമുണ്ട്. പക്ഷേ അതിനുള്ള മാർഗവും ഇതിന് പിന്നിലുള്ളവർക്ക് അറിയാം. ടെലഗ്രാമിലെ സ്വകാര്യത ഫീച്ചറുകള്‍ ദുരുപയോഗം ചെയ്ത് അതിവേഗം ഈ ഗ്രൂപ്പുകളില്‍ നിന്ന് പിന്‍വലിയാനും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ഇരുകക്ഷികള്‍ക്കും കാണാനാവാത്ത വിധം നീക്കം ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങള്‍ ടെലഗ്രാമിലുള്ളത് ടെലഗ്രാമിലെ ഇടപെടല്‍ ഒറ്റനോട്ടത്തില്‍ മറ്റാരും അറിയാതിരിക്കാനുള്ള എളുപ്പവഴിയാവുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?