ഇനി മുതൽ വാട്ട്സ്ആപ്പിൽ ഇടുന്ന ഫോട്ടോകൾ ബ്ലറ് ചെയ്യാം

  • 26/10/2022



ദില്ലി: വാട്ട്സ്ആപ്പിൽ ഇടുന്ന ഫോട്ടോകൾ ഇനി മുതൽ ബ്ലറ് ചെയ്യാം. കഴിഞ്ഞ ദിവസമാണ് ബീറ്റ ഉപയോക്താക്കൾക്കായി വാട്ട്സ്ആപ്പ് ഈ അപ്ഡേറ്റ് കൊണ്ടുവന്നത്. ഇമേജ് ബ്ലർറിംഗ് ടൂൾ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് നിലവിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം, വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾക്കായി ഫോട്ടോ എഡിറ്റിംഗ് ടൂളുകൾ അവതരിപ്പിച്ചിരുന്നു. 

ഫോട്ടോകൾ അയയ്‌ക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനും സ്റ്റിക്കറുകൾ ചേർക്കാനും ഈ സെറ്റിങ്സ് ഉപയോക്താക്കളെ സഹായിക്കും. പുതിയ അപ്ഡേറ്റിൽ നിരവധി അധിക ടൂളുകളും ഉണ്ടാകും. സെൻസീറ്റിവ് ആയ കണ്ടന്റുകൾ ബ്ലർ ചെയ്യാൻ ഈ സെറ്റിങ്സ് ഉപയോക്താക്കളെ അനുവദിക്കും. 

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പങ്കുവെച്ചത്. ഡെസ്‌ക്‌ടോപ്പിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി അടുത്തിടെ മീഡിയ ഓട്ടോ-ഡൗൺലോഡിംഗ് കൺട്രോൾ ഫീച്ചറുകൾ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ പതിപ്പിലെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ചിത്രം അയയ്‌ക്കാൻ ശ്രമിച്ച് പുതിയ ഡ്രോയിംഗ് ടൂളിൽ ബ്ലർ ബട്ടൺ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് നോക്കാം.

Related Articles