ട്വിറ്ററിൽ അസാധാരണ പ്രതിസന്ധി: അവശേഷിച്ച മുതിർന്ന ഉദ്യോഗസ്ഥരും രാജിവെച്ചു

  • 11/11/2022



കൂട്ടപിരിച്ചുവിടലിനും രാജിയ്ക്കുമെല്ലാം ശേഷം ട്വിറ്ററിലെ അവസാനിച്ച ചുരുക്കം മുതിർന്ന ഉദ്യോഗസ്ഥരും രാജിവച്ചു. ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നർ, യോയെൽ റോത്ത്, സെയിൽസ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിൻ വീലർ എന്നിവരാണ് ഒടുവിൽ രാജിവച്ചത്.

ഇതോടെ ട്വിറ്ററിൽ വലിയ അനിശ്ചിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ട്വിറ്ററിലേക്ക് പരസ്യദാതാക്കളെ എത്തിക്കുന്നതിലും അവരുടെ വിശ്വാസ്യത കാക്കുന്നതിലും നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു റോബിൻ വീലർ. കഴിഞ്ഞ ദിവസം ഇലോൺ മസ്ക് ട്വിറ്റർ ടീമംഗങ്ങളുമായി സംസാരിച്ചപ്പോഴും തീരെ ആശാവഹമല്ലാത്ത പ്രസ്താവനകളാണ് നടത്തിയത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണമെത്തിയില്ലെങ്കിൽ വരുന്ന മാന്ദ്യകാലത്തെ ട്വിറ്റർ അതിജീവിക്കില്ലെന്നുമാണ് മസ്ക് നൽകിയ സൂചന. കമ്പനി പാപ്പർ സ്യൂട്ട് ഫയൽ ചെയ്യേണ്ടി വന്നേക്കാമെന്നാണ് മസ്കിന്റെ തുറന്നുപറച്ചിൽ. ജീവനക്കാർക്കിടയിൽ വലിയ നിരാശയാണ് അവശേഷിക്കുന്ന പഴയ നേതൃത്വത്തിന്റെ രാജി ഉണ്ടാക്കിയിരിക്കുന്നത്. 

Related Articles