ലോകകപ്പിന് മുന്നോടിയായി അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ച് ജിയോ

  • 17/11/2022



റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു. ഫിഫ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ തുടങ്ങാൻ മണിക്കൂറുകളെണ്ണി ആരാധകർ കാത്തിരിക്കുന്നതിന് ഇടയിലാണ് ഈ നീക്കം. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഈ റോമിങ് പ്ലാനുകൾ ലഭിക്കും.

അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. വോയ്സ്, ഡാറ്റ, എസ്എംഎസ് ബെനഫിറ്റുകൾ അടങ്ങിയതാണ് ആദ്യത്തെ മൂന്ന് പാക്കേജുകൾ. 1599 രൂപയുടേതാണ് ഈ ആദ്യത്തെ പാക്കേജ്. 15 ദിവസത്തേക്ക് 1 ജിബി ഡാറ്റ, 150 മിനുറ്റ് ലോക്കൽ വോയ്സ് കോളിങ്, ഒപ്പം ഹോം വോയ്സ് കോളിങ്, 100 എസ്എംഎസ് (ഖത്തർ, യുഎഇ, സൗദി എന്നിവിടങ്ങളിലേക്ക്) എന്നിവയടങ്ങിയതാണ് ഈ പാക്കേജ്.

3999 രൂപയുടേതാണ് രണ്ടാമത്തെ പാക്കേജ്. 30 ദിവസത്തേക്ക് 3 ജിബി ഡാറ്റ, 250 മിനിറ്റ് ലോക്കൽ + ഹോം വോയ്സ് കോളിങ്, 100 എസ്എംഎസ് (ഖത്തർ, യുഎഇ, സൗദി) എന്നിവയാണ് ഈ പ്ലാനിലെ ബെനഫിറ്റ്. 

മൂന്നാമത്തെ 6799 രൂപയുടേതാണ് മൂന്നാമത്തെ പ്ലാൻ. 5 ജിബി ഡാറ്റ, 500 മിനുറ്റ് ലോക്കൽ + ഹോം വോയ്സ് കോളിങ്, 100 എസ്എംഎസ് (ഖത്തർ, യുഎഇ, സൗദി) എന്നിവയാണ് ഈ പ്ലാനിൽ കിട്ടുക.

1122 രൂപയുടെ ഡാറ്റ പ്ലാനിൽ അഞ്ച് ദിവസത്തേക്ക് ഒരു ജിബി ഡാറ്റ കിട്ടും. 5122 രൂപയുടെ രണ്ടാമത്തെ ഡാറ്റ പ്ലാനിൽ 21 ദിവസത്തേക്ക് അഞ്ച് ജിബി ഡാറ്റ കിട്ടും. ഖത്തറിൽ കളി കാണാൻ പോകുന്ന ജിയോ ഉപഭോക്താക്കൾക്ക്, അവർ കാണാനുദ്ദേശിക്കുന്ന കളികളുടെ എണ്ണത്തിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാം

Related Articles