ലോകകപ്പ് പ്രീക്വാർട്ടർ ഇന്നുമുതൽ; അടക്കി വാഴാൻ അർജന്റീന

  • 03/12/2022ദോഹ: ആകെ 64 മത്സരങ്ങളുള്ള ലോകകപ്പിലെ 48 മത്സരങ്ങൾ പൂർത്തിയായി. ഇന്നു മുതൽ നോക്കൗട്ട് മത്സരങ്ങൾ. ജയിക്കുന്നവർ മുന്നേറും. തോൽക്കുന്നവർ പുറത്ത്. നിശ്ചിത സമയത്തും സമനില പാലിച്ചാൽ അധിക സമയവും പെനൽറ്റി ഷൂട്ടൗട്ടും. 

ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എ ചാംപ്യന്മാരായ നെതർലൻഡ്സ് ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായ യുഎസിനെ നേരിടും. ഗ്രൂപ്പ് സി ചാംപ്യന്മാരായ അർജന്റീനയ്ക്ക് എതിരാളികൾ ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയ.

Related Articles