ഷെയ്ഖ് ജാബർ പാലത്തിൽ വിപുലമായ സുരക്ഷാ, ട്രാഫിക് കാമ്പയിൻ

  • 26/10/2025



കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള റോഡുകളിൽ നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഷെയ്ഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് പാലത്തിൽ സുരക്ഷാ ക്യാമ്പയിൻ നടത്തി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ നിർദ്ദേശപ്രകാരം, ഒന്നിലധികം സുരക്ഷാ വിഭാഗങ്ങൾ ചേർത്താണ് വിപുലമായ സുരക്ഷാ, ട്രാഫിക് കാമ്പയിൻ നടത്തിയത്.

2025 ഒക്ടോബർ 24 വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങി ഒക്ടോബർ 25 ശനിയാഴ്ച പുലർച്ചെ വരെയാണ് ഏകോപിപ്പിച്ച ഓപ്പറേഷൻ നടന്നത്.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അൽ-അത്തീഖി, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെക്ടർ മേധാവി ബ്രിഗേഡിയർ അൻവർ അൽ-യതമ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഫീൽഡ് ഓഫീസർമാരും ഓപ്പറേഷനിൽ പങ്കെടുത്തു. നിയമലംഘനങ്ങൾ തടയുകയും പൊതുസുരക്ഷ ഉറപ്പുവരുത്തുകയുമായിരുന്നു ഈ സംയുക്ത പരിശോധനയുടെ ലക്ഷ്യം.

Related News