പഴയ സ്മാർട്ട്‌ഫോൺ വേർഷനുകളിൽ ഇനി മുതൽ വാട്ട്‌സ് ആപ്പ് ലഭിക്കില്ല

  • 03/01/2023



പഴയ സ്മാർട്ട്‌ഫോൺ വേർഷനുകളിൽ ഇനി മുതൽ വാട്ട്‌സ് ആപ്പ് ലഭിക്കില്ല. ആപ്പിൾ, സാംസങ്ങ്, ഹ്വാവേ, എൽജി എന്നിങ്ങനെയുള്ള ഫോണുകളുടെ പഴയ വേർഷനിൽ വാട്ട്‌സ് ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ആൻഡ്രോയ്ഡ് ഒഎസ് വേർഷൻ 4.1 മുതലുള്ള ഫോണുകളിലും ഐഒഎസ് 12 മുതലുള്ള ഫോണുകളിലുമാണ് വാട്ട്‌സ് ആപ്പ് ഇനി മുതൽ പ്രവർത്തിക്കുകയുള്ളു.

‘ടെക്‌നോളജിയിൽ വരുന്ന പുതിയ മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ പഴയ ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. നിങ്ങളുടെ ഒഎസിൽ വാട്ട്‌സ് ആപ്പ് ലഭിക്കുന്നത് നിലയ്ക്കും മുൻപ് ഇത് സംബന്ധിച്ച സന്ദേശം വരും. അതനുസരിച്ച് അപ്‌ഡേറ്റ് ചെയ്താൽ മതി’- വാട്ട്‌സ് ആപ്പ് വ്യക്തമാക്കി.

Related Articles