ബോളിവുഡിലെ താരസുരന്ദരിമാരില്‍ പലരുടെയും വിവാഹ വസ്ത്രത്തിന്റെ ഭംഗി കണ്ട് പലപ്പോഴും നമ്മള്‍ അമ്പരന്നിട്ടുണ്ട്. ഈ വസ്ത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും പറയാന്‍ ഒരു പേരാണ് ഉണ്ടാവുക. അത് സഭ്യസാചി മുഖര്‍ജിയുടേതായിരിക്കും. എന്നാല്‍ ഇത്തവണ വിവാഹ വസ്ത്രങ്ങള്‍ അല്ല സഭ്യസാചി ഡിസൈന്‍ ചെയ്ത് യൂണിഫോമുകളാണ് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മറിലെ രാജകുമാരി രത്‌നാവതി ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് സബ്യസാചി വസ്ത്രങ്ങള്‍ മെനഞ്ഞത്. നീലനിറത്തിലുള്ളതാണ് ടോപ്പ്. ഇതിന് മെറൂണ്‍ നിറത്തിലുള്ളതാണ് ബോട്ടം. റൗണ്ട് നെക്കും ത്രീക്വാര്‍ട്ടര്‍ സ്ലീവുമാണ് ടോപ്പിന് നല്‍കിയിരിക്കുന്നത്. രണ്ട് പോക്കറ്റുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. മെറൂണ്‍ കളര്‍ ക്രോപ്പ്ഡ് ഇലാസ്റ്റിക് വെയ്‌സ്റ്റോടുകൂടിയുള്ളതാണ് ബോട്ടം. യൂണിഫോമിന്റെ താഴെഭാഗത്തും കൈകളിലും അജ്രാക്ക് പ്രിന്റിങും നല്‍കിയിട്ടുണ്ട്. സഭ്യസാചി തന്നെയാണ് യൂണിഫോമിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?