ബ്ലാക്കില്‍ തിളങ്ങി മഹിമ നമ്പ്യര്‍; പുത്തന്‍ ഔട്ട്ഫിറ്റ് പങ്കുവെച്ച് താരം

  • 17/10/2020

കാര്യസ്ഥന്‍ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് മഹിമ നമ്പ്യര്‍. മാസ്റ്റര്‍ പീസ്, മധുരരാജ എന്നീ മലയാള സിനിമകളിലും തമിഴ് സിനിമകളിലും മഹിമ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ബ്ലാക് ഔട്ട്ഫിറ്റിലുള്ള മോഡേണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഹിമ. ശബരി ഇന്‍സൈറ്റ് പകര്‍ത്തിയ ചിത്രങ്ങളാണ് ആരാധകര്‍ക്കായി മഹിമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

താരത്തിന്റെ പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. മോഡേണായി പുതിയ മേക്ക് ഓവര്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മഹിമയുടെ ഈ പുതിയ ലുക്ക് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

Related Articles