ഇനി വളരെ എളുപ്പത്തിൽ രുചികരമായ ഷവർമ വീട്ടിലുണ്ടാക്കാം

  • 06/02/2020

ഇനി ഷവർമ പുറത്തുനിന്ന് വാങ്ങാതെ സ്വന്തമായി വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാം അതാകുമ്പോൾ നല്ല വൃത്തിയിൽ ശരീരത്തിന് ഗുണകരമായ രീതിയിൽ ഇത് ഉണ്ടാക്കുവാൻ സാധിക്കും.ആദ്യമായി ചിക്കൻ മാറിനൈറ്റ് ചെയ്യാനുള്ള മസാല കൂട്ട് തയ്യാറാക്കണം അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒന്നര ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,കാൽ ടീസ്പൂൺ വലിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല പൗഡർ, ആവശ്യത്തിന് ഉപ്പ് മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചതച്ചത് കൂടി ഇട്ടു കൊടുത്തു നല്ലപോലെ പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്യുക, ഇതിൽ തൈര് ഉള്ളതുകൊണ്ട് വെള്ളം ചേർത്ത് മിക്സ് ചെയ്യേണ്ട ആവശ്യമില്ല ഇനി ഈ മസാല കൂട്ടിലേക്ക് അഞ്ചോ ആറോ എല്ലില്ലാത്ത നല്ല ഫ്ലഷ് ചിക്കൻ എടുത്തു കഴുകി വൃത്തിയാക്കി ഇട്ടുകൊടുത്തു മസാല എല്ലാം ചിക്കനിന്റെ മേൽ പിടിപ്പിക്കുക. ശേഷം ഇതു മൂടിവെച്ച് 30 മിനിറ്റ് റെസ്റ്റ് ചെയ്യുവാൻ വിടുക.ഇനി ആ സമയം മയോണൈസ് ഉണ്ടാക്കാൻ വേണ്ടി നോക്കാം. അതിനായി മിക്സിയുടെ ചെറിയ ജാറിൽ ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് ഒന്നു അടിച്ചെടുക്കുക എന്നിട്ട് അതിലേക്ക് രണ്ടല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, അര ടേബിൾ സ്പൂൺ വിനാഗിരിയും, ഉപ്പ് കൂടി ചേക്കണം ഉപ്പു കൂടിയാൽ രുചി വ്യത്യാസം ഉണ്ടാകും അതുകൊണ്ട് ⅓ ടീസ്പൂണിലും അല്പം കൂടുതൽ മാത്രം ഉപ്പ് ചേർത്താൽ മതിയാകും. ഇനി ഇതിലേക്ക് അര കപ്പ് എണ്ണ എടുത്ത് അതിൻറെ പകുതി ആദ്യം ഒഴിച്ചു കൊടുത്തു ഹൈ സ്പീഡിൽ അടിച്ചെടുക്കുക ശേഷം ബാക്കി കൂടി ഒഴിച്ച് വീണ്ടും ഹൈ സ്പീഡിൽ അടിച്ചെടുക്കുക. അപ്പൊൾ നല്ല ക്രീം പോലെ മയോണൈസ് നമുക്ക് ലഭിക്കും.ഇത് നമുക്ക് മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഇനി ചിക്കൻ ഫ്രൈ ചെയ്യാൻ വേണ്ടി ഒരു പാൻ എടുത്ത് സ്റ്റൗവിൽ വച്ച് മൂന്നു നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക അത് ചൂടാകുമ്പോൾ മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് വെച്ച് കൊടുത്തു പാൻ മൂടി അഞ്ച് പത്ത് മിനിറ്റ് ഫ്രൈ ചെയ്യുക എന്നിട്ട് 10 മിനിറ്റിനു ശേഷം തുറന്നു നോക്കി മറു വശത്തേക്ക് തിരിച്ചിട്ട് 5 മിനിറ്റ് കൂടി അടച്ചുവെച്ച് ഫ്രൈ ചെയ്യാം അതിനുശേഷം തുറന്നു വെച്ച് അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് നല്ലതുപോലെ ഫ്രൈ ആക്കണം. പക്ഷേ തീ എപ്പോഴും ലോ അല്ലെങ്കിൽ മീഡിയം ഫ്ലേയിമിൽ ആയിരിക്കുവാൻ ശ്രദ്ധിക്കണം. അതുകഴിഞ്ഞ് ചിക്കൻ ചൂടാറുമ്പോൾ ചെറുതായി കൊത്തി അരിഞ്ഞു ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് കാൽ കപ്പിന്റെ പകുതി കാരറ്റും, ഒരു ചെറിയ തക്കാളിയും, കാൽക്കപ്പ് ക്യാബേജും, കാൽ കപ്പിന്റെ പകുതി വെള്ളരിക്കയും ചെറുതായി അരിഞ്ഞ് അതിലേക്ക് ചേർക്കാം. കൂടുതൽ വെജിറ്റബിൾ ചേർക്കണമെങ്കിൽ നിങ്ങളുടെ ഇഷ്ടപ്രകാരം അങ്ങനെ ചെയ്യാവുന്നതാണ്. ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി, ഒന്നര ടേബിൾ സ്പൂൺ മയോണൈസ് കൂടി ചേർത്ത് മിക്സ് ചെയ്തതിന് ശേഷം ഒരു ടീസ്പൂൺ നാരങ്ങാനീര് ആവശ്യത്തിന് ഉപ്പും കൂടി ചേർക്കുക എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുമ്പോൾ ഫില്ലിംഗ് തയ്യാറാകും. ശേഷം ഒരു കുബൂസ് എടുത്ത് അതിലേക്ക് മയോണൈസ് ഒഴിച്ചു മുഴുവനായി പിടിപ്പിച്ച് അതിനു മുകളിൽ വേണമെങ്കിൽ ടൊമാറ്റോ കെച്ചപ്പ് അല്ലെങ്കിൽ സോസ് കൂടി ഒഴിച്ച് അതിലേക്ക് ഫീലിംഗ് നടു ഭാഗത്തായി നീളനെ ഇട്ടുകൊടുത്തു രണ്ടു വശത്തു നിന്നും മടക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ രുചികരമായ ഷവർമ നമുക്ക് എളുപ്പം ഉണ്ടാക്കാം.

Related Articles