പുത്തന്‍ ലുക്കില്‍ സുന്ദരിയായി കരീന; ഏറ്റെടുത്ത് ആരാധകര്‍

  • 19/10/2020

ബോളിവുഡ് സുന്ദരി കരീന കപൂറിന്റെ വസ്ത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. പുതിയ ട്രന്റിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് താരം പലപ്പോഴും പ്രത്യക്ഷപ്പെടാറ്. ഇപ്പോള്‍ താരത്തിന്റെ മെറ്റേണിറ്റി ഫാഷനാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഒരു പരസ്യത്തിന് വേണ്ടിയാണ് പുതിയ ഔട്ട്ഫിറ്റില്‍ കരീന പ്രത്യക്ഷപ്പെട്ടത്. 

12,478 രൂപ വിലയുള്ള ഫ്‌ളോറല്‍ പ്രിന്റോടുകൂടിയ വസ്ത്രമാണ് താരം പരസ്യത്തിനായി ധരിച്ചിരിക്കുന്നത്. കരീന ഈ വസ്ത്രത്തില്‍ കൂടുതല്‍ സുന്ദരിയായതായാണ് പലരും പങ്കുവെച്ച കമന്റുകള്‍. തൈമുറിന് കൂട്ടായി ഒരാള്‍ കൂടി വരുന്ന കാര്യം കരീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആദ്യ തവണ ഗര്‍ഭിണിയായിരുന്നപ്പോഴും താരത്തിന്റെ വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Related Articles