ബോളിവുഡ് താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളും എന്നു വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ധരിച്ച ഒരു സിംപിള്‍ ഡ്രസ്സാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. പച്ചയും വെള്ളയും നിറത്തിലുള്ള ഒരു വസ്ത്രത്തിലാണ് സുഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാണുമ്പോള്‍ വളരെ സിംപിള്‍ ആണെന്ന് തോന്നുമെന്നിങ്കിലും വില കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും. 35,750 രൂപയാണ് ഇതിന്റെ വില. ഡിയാന്‍ വോണ്‍ ഫുസ്റ്റണ്‍ബേര്‍ഗ് എന്ന പ്രമുഖ ഫാഷന്‍ ഡിസൈനറുടെ സില്‍ക്ക് ഡ്രസ്സാണ് സുഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ നിറത്തിന്റെ പേരില്‍ പരിഹസിച്ചവര്‍ക്ക് മറുപടിയായും സുഹാന രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലെ തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ചെയ്തവര്‍ക്കാണ് സുഹാന ശക്തമായ മറുപടി നല്‍കിയത്. പുരുഷനെപ്പോലെയാണ് ഇരിക്കുന്നത്, കറുത്തതാണ്, സര്‍ജറി ചെയ്ത് നിറം മാറ്റണം തുടങ്ങി അധിക്ഷേപകരമായ പല കമന്റുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുഹാന പറയുന്നു. ഈ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം പങ്കുവച്ചു കൊണ്ടാണ് ഇത്തരക്കാര്‍ക്ക് സുഹാന മറുപടി നല്‍കിയിരിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?