വാതിക്കലെ വെള്ളരിപ്രാവാണോ? സാരിയില്‍ സുന്ദരിയായി റിമിക്ക് ആരാധകരുടെ കമന്റ്

  • 21/10/2020

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്ന രീതിയില്‍ മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങും എന്ന് റിമി തെളിയിച്ചിട്ടുണ്ട്. എന്നും പൊട്ടിച്ചിരിച്ച് തമാശകള്‍ പറഞ്ഞ് കൂടെ ഉള്ളവര്‍ക്കു പോലും ഒരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ കഴിവുള്ള ഒരു വ്യക്തി കൂടെയാണ് റിമി. താരത്തിന്റെ സാരിയില്‍ ഉള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യയില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

വെള്ള സാരിയിലാണ് റിമി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതാണോ വാതിക്കലെ വെള്ളരിപ്രാവ് എന്നാണ് ചില ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ആദ്യ കാല സ്റ്റേജ് ഷോകളില്‍ കണ്ട ഒരു റിമിയെ അല്ല ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. റിമി ഇപ്പോള്‍ കൂടുതല്‍ ചെറുപ്പമായി വരികയാണ്. കൃത്യമായ ഡയറ്റിങും വര്‍ക്കൗട്ടും ഒക്കെയാണ് റിമിയെ ഇതിന് സഹായിക്കുന്നത്.

Related Articles