ജൂനിയര്‍ ചീരു എത്തി; മേഘ്‌ന ആണ്‍കുഞ്ഞിന് ജന്മം നല്‍കി

  • 22/10/2020

നടി മേഘ്‌ന രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്ന് രാവിലെ  സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിനെ കൈകളില്‍ എടുത്ത് നില്‍ക്കുന്നതിന്റെ ചിത്രം ചിരഞ്ജീവിയുടെ അനുജന്‍ ധ്രുവാണ് പുറത്തുവിട്ടത്. പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിലാണ് സര്‍ജ കുടുംബം. 

ചിരഞ്ജീവിയുടെ അകാലമരണത്തിന്റെ വേദനയിലായിന്നുവെങ്കിലും ചീരുവിന്റെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നല്ല രീതിയില്‍ തന്നെ സര്‍ജ കുടുംബം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ബേബി ഷവറിന്റെ ചിത്രങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ മരിച്ചത്.

Related Articles