ഇത് അമൃത തന്നെയാണോ; പുത്തന്‍ ലുക്കില്‍ താരം

  • 22/10/2020

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ സംഗീത മേഖലയിലേക്ക് കടന്ന് വന്ന ഗായികയാണ് അമൃത സുരേഷ്. അമൃതയുടെയും അനിയത്തി അഭിരാമിയുടെയും യൂട്യൂബ് ചാനലും ഏറെ ഹിറ്റാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും അമൃതയും അഭിരാമിയും പങ്കെടുത്തിരുന്നു. അമൃതയുടെ മകള്‍ പാപ്പുവിന്റെ വിേശഷങ്ങളും എന്നും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇപ്പോള്‍ അമൃതയുടെ ഒരു ഫോട്ടോ ഷൂട്ടാണ് വൈറലായിരിക്കുന്നത്. 

പുതിയ ഫോട്ടോ കണ്ട് പലരും ഇത് അമൃത തന്നെയാണോ എന്നാണ്  ചോദിക്കുന്നത്. കിടിലന്‍ മേക്ക്ഓവറിലാണ് താരം ഫോട്ടോ ഷൂട്ടിനായി പ്രത്യക്ഷപ്പെട്ടത്. കൊച്ചി കടവന്ത്രയിലെ ഒലിവ് ഡൗണ്‍ടൗണില്‍ വച്ചായിരുന്നു അമൃതയുടെ ഫോട്ടോഷൂട്ട്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഇത്തരത്തില്‍ ഒരു ബ്യൂട്ടി ഫോട്ടോ ഷൂട്ട് ചെയ്തതെന്ന് അമൃത പറയുന്നു.

Related Articles