ഫീനിക്‌സ് പക്ഷിയായി ശരണ്യ തിരിച്ചെത്തുന്നു; സ്‌നേഹക്കൂട്ടായ്മ ഒരുക്കിയ പുതിയ വീട്ടിലേക്ക്

  • 23/10/2020

സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ശരണ്യ ക്യാന്‍സറിനെ അതീജീവിച്ച് വീണ്ടും തന്റെ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. സ്വപ്‌നങ്ങള്‍ എല്ലാം ബാക്കിയാക്കി ജീവിതത്തോടെ തന്നെ വിടപറയേണ്ടി വരും എന്ന ദിവസങ്ങളെ തോല്‍പ്പിച്ച് സ്‌നേഹക്കൂട്ടായ്മ ഒരുക്കിയ വീട്ടിലേക്കാണ് ശരണ്യ തിരിച്ചു വന്നിരിക്കുന്നത്. നടികൂടിയായ സീമ ജി നായര്‍ എല്ലാ ഘട്ടത്തിലും പിന്തുണയുമായി ശരണ്യയുടെ കൂടെ ഉണ്ടായിരുന്നു. 

സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ചികിത്സ പോലും വഴിമുട്ടിയ സാഹചര്യത്തില്‍ നല്ലവരായ ഒരുപാട് പേര്‍ ശരണ്യക്ക് സഹായവുമായി എത്തിയിരുന്നു. ഒരുപാട് പേരുടെ സഹായം കൊണ്ട് തന്നെ സ്വന്തമായി ഒരു വീട് എന്ന സ്വപനവും ശരണ്യക്ക് സാധ്യമായത്. ഇന്നായിരുന്നു വീടിന്റെ പാലു കാച്ചല്‍. ക്യാന്‍സറിനെ അതിജീവിച്ച ശരണ്യ പുതിയ വീട്ടിലേക്ക് പിച്ച് വെച്ച് കയറി. സ്‌നേഹസീമ എന്നാണ് ശരണ്യയുടെ വീടിന്റെ പേര്.

Related Articles