പെണ്‍പോരാളി; ഫോട്ടോഷൂട്ടില്‍ തിളങ്ങി അനിഖ

  • 24/10/2020

ബാലതാരമായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടയ താരമാണ് അനിഖ സുരേന്ദ്രന്‍. ചോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെയായിരുന്നു അനിഖയുടെ അരങ്ങേറ്റം. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കയ്യില്‍ അമ്പും വില്ലും ഏന്തി ഒരു യൂറോപ്യന്‍ പെണ്‍പോരാളിയായാണ് അനിഖ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഇന്‍സ്റ്റാഗ്രാമിലൂടെ അനിഖ തന്നെയാണ് പുതിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ലോങ് ഫ്രോക്കാണ് അനിഖയുടെ വേഷം. ഫ്രോക്കിന് മുകളിലുള്ള വൈല്‍വറ്റ് കോട്ടും സ്ലീവും ആതിനെ കൂടുതല്‍ മനോഹരമാക്കുന്നു. കാട്ടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ബിനു സീന്‍സ് ഫോട്ടോഗ്രാഫിയാണ് പകര്‍ത്തിയിരിക്കുന്നത്.

Related Articles