'മൂക്കുത്തി അമ്മന്‍' ദീപാവലിക്ക്; റിലീസ് ചെയ്യുന്നത് ഒടിടി പ്ലാറ്റ് ഫോമില്‍

  • 24/10/2020

ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂക്കുത്തി അമ്മന്‍ ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരിക്കും ചിത്രം റിലീസ് ചെയ്യുക. മൂക്കുത്തി അമ്മന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്നത്. 

ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനുമാണ് മൂക്കുത്തി അമ്മന്റെ സംവിധായകര്‍. ഭക്തി ചിത്രമായ മൂക്കുത്തി അമ്മന്റെ ചിത്രീകരണത്തിന് വേണ്ടി നയന്‍ താര മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ചിരുന്നു. ബാലാജിയാണ് ചിത്രത്തിലെ നായകന്‍. ഉര്‍വ്വശി, സ്മൃതി വെങ്കട്ട്, അജയ് ഗോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Related Articles