എന്റെ കാലുകള്‍ ബുദ്ധിമുട്ടാകുന്നുണ്ടെങ്കില്‍ മാറി നില്‍ക്കൂ; സൈബര്‍ സദാചാരവാദികളെ പരിഹസിച്ച് അനുപമ പരമേശ്വരന്‍

  • 25/10/2020

സമൂഹമാധ്യമങ്ങളില്‍ നടിമാര്‍ക്കെതിരെ എന്നും മോശമായ രീതിയില്‍ പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ട്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയി ഇല്ലെങ്കില്‍ വയറു കണ്ടു എന്നൊക്കോ പറഞ്ഞ് സൈബര്‍ സദാചാരവാദികള്‍ നടിമാര്‍ക്കെതിരെ ആക്രമണം തന്നെ അഴിച്ച് വിടാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള സൈബര്‍ സദാചാര വാദികള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പുറന്തിരിഞ്ഞിരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. ചിത്രത്തില്‍ താരത്തിന്റെ കാലുകളും കാണാം. 

എന്റെ കാലുകളും കൈകളും നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടാകുന്നുണ്ടെങ്കില്‍ അല്‍പ്പം മാറി നിന്നോളൂ സഹോദരമാരെ സഹോദരിമാരെ എന്നാണ് അനുപമയുടെ പരിഹാസം. തന്റെ ചുരുളന്‍ മുടി കാണിച്ചുകൊണ്ടുള്ള ചിത്രത്തില്‍ വളവുകളെ മറക്കാന്‍ ചുരുകള്‍ക്ക് സാധിക്കും എന്നും അനുപമ പറയുന്നു. ഫോട്ടോയ്ക്ക് പിന്നാലെ താരത്തെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. എന്നാല്‍ ഈ ഫോട്ടോയ്ക്ക് താഴെയും ഒത്തിരിപ്പേര്‍ അനുപമയെ വിമര്‍ശിക്കുന്നുണ്ട്.

Related Articles