ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള മികച്ച കവചം; പുതിയ ചിത്രം പങ്കുവെച്ച് ഭാവന

  • 26/10/2020

മലയാളികളുടെ പ്രിയനടിയാണ് ഭാവന. അതിനാല്‍തന്നെ നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലും മോഡേണ്‍ ഗേളായും എല്ലാം മലയാളികള്‍ ഭാവനയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം ഫോട്ടോയും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 
ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം സന്തോഷകരമായ ആത്മാവാണ് എന്ന അടിക്കുറിപ്പോടെയാണ് താരം  ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള സല്‍വാറാണ് ചിത്രത്തില്‍ ഭാവന ധരിച്ചിരിക്കുന്നത്. 

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരാണ് താമസിക്കുന്നത് എങ്കിലും എന്നും ആരാധകരുമായി താരം ബന്ധം നിലനിര്‍ത്താറുണ്ട്. ഭാവനയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ ലോക്ക്ഡൗണ്‍ കാല വീട്ടിലിരിപ്പുകൊണ്ട് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും പറഞ്ഞ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 


Related Articles