നടന്‍ പൃഥ്വിരാജിന്റെ കൊവിഡ് ഫലം നെഗറ്റീവായി. എന്നാല്‍ ഒരാഴ്ചകൂടി താന്‍ സമ്പര്‍ക്ക വിലക്കില്‍ തുടരും എന്ന് താരം അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിന് മുന്‍പ് ടെസ്റ്റ് നടത്തിയപ്പോഴാണ് പൃഥ്വിരാജിനും സംവിധായകനും കൊവിഡ് പോസറ്റീവായത്. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും മറ്റ് താരങ്ങളും ക്വാറന്റീനിലാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?