ഗര്‍ഭിണിയാണെന്ന് കരുതി ഒരിക്കലും താന്‍ ഡയറ്റ് ഒഴിവാക്കിയിട്ടില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. മുമ്പ് കഴിച്ചിരുന്ന ഭക്ഷണ ക്രമീകരണങ്ങള്‍ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. എന്നും രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാറുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ഇത് സഹായിക്കും എന്നും കരീന പറയുന്നു. ദിവസവും ധാരാളം പച്ചക്കറി കഴിക്കണം എന്നും കരീന പറയുന്നു. രാവിലെ തന്നെ അന്നേ ദിവസം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഒരു പ്ലാന്‍ തയ്യാറാക്കണം. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇതോടൊപ്പം ചെറിയ രീതിയിലുള്ള വ്യായാമങ്ങളും താന്‍ ചെയ്യാറുണ്ട് എന്നും കരീന പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?