മൂന്ന് വയസില്‍ പീഡനത്തിനിരയായി; നടി ഫാത്തിമ സന

  • 31/10/2020

മൂന്നാം വയസില്‍ താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി ഫാത്തിമ സന. സിനിമയില്‍ ഉള്ള കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും നടി തുറന്നു പറഞ്ഞു. സിനിമയില്‍ നല്ല അവസരം ലഭിക്കണമെന്നുണ്ടെങ്കില്‍ ചിലരുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങി കൊടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കൊന്നും വഴങ്ങാത്തതിനാല്‍ നിരവധി പ്രൊജക്ടുകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാണ് ഒരു അഭിമുഖത്തില്‍ ഫാത്തിമ സന തുറന്നു പറഞ്ഞത്. 

ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധിപ്പേരെ കണ്ടിട്ടുണ്ട്. സിനിമാ മേഖലയില്‍ മാത്രമല്ല ലിംഗവിവേചനം നടക്കുന്നത് എന്നും അവര്‍ തുറന്നു പറഞ്ഞു. 

അമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെയാണ് ഫാത്തിമ സന നായികാ വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ വേഷത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Related Articles