ടോപ്പ്‌ലെസ് ചിത്രങ്ങളുമായി പാര്‍വതി; ഗംഭീരമെന്ന് ആരാധകര്‍

  • 01/11/2020

ശക്തമായ നിലപാടുകളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് പാര്‍വതി തിരുവോത്ത്. ഇപ്പോള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ച ടോപ്പ്‌ലെസ് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. എന്നും വ്യത്യസ് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടാറുള്ള പാര്‍വതിയുടെ ഈ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ലോക്ക്ഡൗണായതോടെയാണ് താരം സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായി തുടങ്ങിയത്. മിക്ക ദിവസങ്ങളിലും പുതിയ ഫോട്ടോസും അതിന് രസകരമായ അടിക്കുറിപ്പുകളും പാര്‍വതി പങ്കുവെക്കാറുണ്ട്. 

താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചും താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഭാവനക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതി അമ്മയില്‍ നിന്നും രാജിവെച്ചത്.

Related Articles