താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അമീര്‍ ഖാന്റെ മകള്‍

  • 02/11/2020


പതിനാലാം വയസില്‍ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ബോളിവുഡ് നടന്‍ അമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഇറ ഇക്കാര്യം തുറന്നു പറഞ്ഞത്. മാതാപിതാക്കളോടും താന്‍ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു എന്നും ഇറ തന്റെ വീഡിയോയില്‍ വ്യക്തമാക്കുന്നു. 

എനിക്ക് 14 വയസുള്ളപ്പോള്‍ ഞാന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു. അല്പം വിചിത്രമായ സാഹചര്യമായിരുന്നു അത്. അവര്‍ എന്തായിരുന്നു ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്നെനിക്കറിയില്ല. എനിക്ക് കുറച്ച് അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമെന്ന് എനിക്ക് ഉറപ്പാക്കാന്‍ ഒരു വര്‍ഷമെടുത്തു എന്നുമാണ് ഇതേക്കുറിച്ച് ഇറാ ഖാന്‍ പറഞ്ഞത്.

Related Articles