വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല: റിമി ടോമി

  • 03/11/2020

പുത്തന്‍ മേക്ക് ഓവറില്‍ സമൂഹമാധ്യമങ്ങളില്‍ റിമി ടോമി ഇപ്പോള്‍ ഹിറ്റാകറുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് റിമി ടോമി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 

ചില ഗോസിപ്പുകള്‍ കാണുമ്പോള്‍ പലപ്പോഴും അതിനെതിരെ പ്രതികരിക്കണം എന്ന് തോന്നാറുണ്ട്. എന്നാല്‍ പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ്. 

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മ്മാണം ഉണ്ടാകണമെന്നും നിയമങ്ങള്‍ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം എന്നും റിമിടോമി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 


Related Articles