നന്മമരം സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാന്‍

  • 04/11/2020

നമ്മമരം എന്നറിയപ്പെടുന്ന സുരേഷ് കോടിലാപ്പറമ്പനായി റിയാസ് ഖാന്‍ എത്തുന്നു. പുതിയ ചിത്രമായ മായക്കൊട്ടാരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് റിയാസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട്. കെഎന്‍ ബൈജുവാണ് ചിത്രത്തിന്റെ സംവിധാനം. കന്നഡ താരം ദിഷ പൂവയ്യയാണ് നായിക

ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി' എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ വാചകം. ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള ആക്ഷേപഹാസ്യമായിരിക്കും സിനിമ എന്നതാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

Related Articles