വില ഒരു ലക്ഷം; താരമായി കരീനയുടെ ചെരുപ്പ്

  • 04/11/2020

ബോളിവുഡ് താരം കരീന കപൂര്‍ ഹാലോവീര്‍ പാര്‍ട്ടിക്കിടെ ധരിച്ച ഒരു ചെരുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കാണാന്‍ ഭയങ്കര സിമ്പിളാണെങ്കിലും വിലകേട്ടല്‍ ആരുമൊന്നു ഞെട്ടും. ഇളം മഞ്ഞ നിറത്തിലുള്ള ചതുരാകൃതിയിലുള്ള താരത്തിന്റെ ചെരുപ്പിന്റെ വില ഇന്ത്യന്‍ രൂപ ഏകദേശം ഒരു ലക്ഷത്തിന് മുകളിലാണ്. 

ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ് ബോറ്റേഗ വെനറ്റയാണ് ഈ ചെരിപ്പിന്റെ നിര്‍മ്മാതാക്കള്‍. വെനേറ്റയുടെ ഐകോണിക് ബ്രെയ്ഡ് ഡിസൈലുള്ള ചെരിപ്പ് കാഴ്ചയിലും വ്യത്യസ്തമാണ്. ശ്രുതി സാഞ്ചെട്ടി ഡിസൈന്‍ ചെയ്ത ഗ്രേ നിറത്തിലുള്ള ഡ്രസ്സിലാണ് താരം ചടങ്ങില്‍ പങ്കെടുത്തത്. 


Related Articles