മോഹന്‍ലാലിന്റെ വരുമാനം 64.5 കോടി, മമ്മൂട്ടി 33.5 കോടി;ഫോബ്‌സ് പട്ടിക പുറത്ത്

  • 05/11/2020

2019 ലെ കായിക വിനോദ മേഖലകളില്‍ നിന്നുള്ള ഇന്ത്യയിലെ 100 പ്രമുഖരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ചു. താരമൂല്യവും ഇവരുടെ വരുമാനവും കണക്കിലെടുത്താണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും മോഹന്‍ലാലും മമ്മൂട്ടിയും പട്ടികയില്‍ ഇടം നേടി. മോഹന്‍ലാലിന് 27-ാം സ്ഥാനവും മമ്മൂട്ടി 62-ാം സ്ഥാനത്തുമാണ്. 33.5 കോടിയാണ് മമ്മൂട്ടിയുടെ വരുമാനം. 

ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. നൂറ് കോടി രൂപയാണ് രജനീകാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. 2019ലെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സിനിമാ താരം അക്ഷയ് കുമാറാണ്. 

Related Articles