വിജയ്ക്ക് ചുറ്റും ക്രിമിനലുകളാണ്; ഗുരുതര ആരോപണവുമായി പിതാവ്

  • 08/11/2020

തമിഴ് നടന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോുപണവുമായി പിതാവ് എസ്എ ചന്ദ്രശഖര്‍. എസ്എ ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ വിജയ് തള്ളിപ്പറഞ്ഞിരുന്നു. തുടര്‍ന്നാണ് മകനെതിരെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ജനങ്ങളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടി രജിസ്‌ട്രേഷന് അപേക്ഷിച്ചത് എന്നുമാണ് ചന്ദ്രശേഖര്‍ പറഞ്ഞത്. 

പാര്‍ട്ടീ രൂപീകരണത്തിനെതിരെ കേസുകൊടുത്താല്‍ ജയിലില്‍ പോകാനും താന്‍ തയ്യാറാണ്. പാര്‍ട്ടി രൂപീകരണത്തിന് എതിരെയുള്ള പ്രസ്താവന വിജയുടെ പേരിലാണ് വന്നതെങ്കിലും അത് അവന്‍ എഴുതിയതാകില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എസ്എ ചന്ദ്രശേഖര്‍ പറഞ്ഞു.


Related Articles