പാടത്ത് കൃഷി ചെയ്യാന്‍ സെയ്ഫും ഒപ്പും തൈമൂറും; വൈറലായി ചിത്രങ്ങള്‍

  • 08/11/2020

സമൂഹമാധ്യമങ്ങള്‍ എന്നും പിന്തുടരാറുള്ള ഒരു കൊച്ചു സെലിബ്രിറ്റിയാണ് സെയിഫ് കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍. തൈമൂറിന്റെ ഫോട്ടോയും വീഡിയോകളും എന്നും വൈറലാകാറുണ്ട്. ഇപ്പോള്‍ പിതാവിനൊപ്പം കൃഷിയിടത്തില്‍ നിന്നുമുള്ളതാണ് തൈമൂറിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 

കഴിഞ്ഞ മാസം സെയിഫും കരീനയും തൈമൂറും പട്ടൗഡിയില്‍ പോയിരുന്നു. പട്ടൗഡി പാലസില്‍ നിന്നുമുള്ളതാണ് സെയ്ഫിന്റെയും തൈമൂറിന്റെയും ചിത്രങ്ങള്‍. കൃഷി സ്ഥലത്താണ് രണ്ടും പേരും ഉള്ളത്. അവിടെയുള്ള വെള്ളത്തില്‍ ഇറങ്ങിക്കളിക്കുകയാണ് തൈമൂര്‍. സമീപത്ത് സെയ്ഫും നില്‍ക്കുന്നത് കാണാം. 

Related Articles