നടന്‍ ചിരഞ്ജീവിക്ക് കൊവിഡ്

  • 10/11/2020

തെലുങ്ക് നടന്‍ ചിരഞ്ജീവിക്ക് കൊവിഡ്. പുതിയ ചിത്രമായ ആചാര്യയുടെ ഷൂട്ടിങ് പുനരാരംഭിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്റിറിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണം എന്നും ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം ചിരഞ്ജീവി, നടന്‍ നാഗര്‍ജുന എന്നിവര്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles