സ്‌റ്റേഡിയത്തില്‍ എമ്പാടും നിശബ്ദത; ഐപിഎല്‍ അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍

  • 11/11/2020

ദുബായ് സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരം നേരിട്ട് കണ്ടെതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. അവിചാരിതമായി സ്‌റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ ഫ്രം കേരള എന്നാണ് കമന്റേറ്റര്‍ വിശേഷിപ്പിത്. ആളും ആരവും ഇല്ലാതെ മത്സരം കണ്ടതിന്റെ വിശേഷങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. 

താരത്തിന്റെ കുറിപ്പ് 

'ഞാന്‍ പല സ്റ്റേഡിയങ്ങളിലും കളി കണ്ടിട്ടുണ്ട്. പക്ഷേ ഈ ഐ.പി.എല്‍. ഫൈനല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സ്റ്റേഡിയത്തിന്റെ അലറി മറിയുന്ന ലഹരിയായിരുന്നു എക്കാലവും കളിയുടെ ലഹരിക്കും മുന്‍പ് തലയ്ക്കു പിടിക്കുന്നത്. ഫുട്‌ബോളിലായാലും ക്രിക്കറ്റിലായാലും റഗ്ബിയിലായാലും ഇതിനു മാറ്റമില്ല. സ്റ്റേഡിയത്തില്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു മനസ്സാണ്. എന്നാല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഐ.പി.എല്‍. ഫൈനലിന് ആരവവും ആളും ഇല്ലാതെ ഇരിക്കുന്നത് വേറെ ഒരു അനുഭവമാണ്. കളിക്ക് കളിയുടെ ലഹരിയുണ്ട്. അത് നേരില്‍ കാണുന്നത് വല്ലാത്ത അനുഭവവുമാണ്. അതിലൂടെ തന്നെയാണ് ഞാന്‍ കടന്നുപോയത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് വീണപ്പോഴാണ് ശരിക്കും ഞെട്ടിയത്. സ്റ്റേഡിയത്തില്‍ എമ്പാടും നിശബ്ദത. മുമ്പായിരുന്നെങ്കില്‍ വിക്കറ്റ് വീണ ആ നിമിഷം ഒരു വെടിക്കെട്ട് പോലെ ഇവിടം കുലുങ്ങിയേനെ. കാലിയായ ഗ്യാലറികള്‍ക്ക് നടുവിലാണല്ലോ ഞാന്‍ ഇരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടല്‍ ഇപ്പോഴും ഉള്ളില്‍ ഉണ്ട്. പക്ഷേ ആ നിശബ്ദതയ്ക്കു മേലെയായിരുന്നു ഈ ഐ.പി.എല്‍. ഫൈനല്‍ നല്‍കിയ അനുഭവം. ഓരോ പന്തിലും ആവേശം നിറച്ച ഫൈനല്‍.'

Related Articles