എട്ട് മാസത്തെ നീണ്ട ഇടവേള; ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് രജനീകാന്ത്

  • 14/11/2020

എട്ടുമാസത്തെ നീണ്ട ഇടവേളകള്‍ക്ക് ശേഷം രജനീകാന്ത് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദീപാവലിയുടെ ഭാഗമായാണ് അദ്ദേഹം ആരാധകരുടെ മുന്നില്‍ എത്തിയത്. ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിനുമുന്നില്‍ താരം ആരാധകരെ കണ്ടത്. മാസ്‌ക് ധരിച്ചാണ് താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. 

ലോക്ക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും ഉള്ളതിനാലായിരുന്നു രജനീകാന്ത് ആരാധകര്‍ക്ക് മുന്നില്‍ വരാതിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തെ കണ്ടത്തിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. ജയ് വിളിച്ചായിരുന്നു ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്. ഒടുവില്‍ പൊലീസ് എത്തിയാണ് വീടിന് മുന്നില്‍ നിന്നും ആരാധകരെ പിരിച്ചുവിട്ടത്. 

Related Articles