അവര്‍ സൂപ്പര്‍സ്റ്റാറുകളെന്ന് തോന്നിയിട്ടില്ല: ഷമ്മി തിലകന്‍

  • 16/11/2020

ജയന്റെ നാല്‍പാതാം ചരമവാര്‍ഷിക ദിനത്തില്‍ നടന്‍ ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും അതിനു പിന്നാലെ നടന്ന പരാമര്‍ശങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച. 'യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം' എന്നായിരുന്നു ജയനെ അനുസ്മരിച്ച് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു പിന്നാലെ ചിലര്‍ ഇതില്‍ വിമര്‍ശനവുമായി രംഗത്തെത്തി. 

എന്തുകൊണ്ടാണ് ജയനെ മാത്രം സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞത്. അപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍സ്റ്റാറുകള്‍ അല്ലെ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. ഒരാള്‍ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍സ്റ്റാറുകള്‍ അല്ലേയെന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയും ചെയ്തു. അവര്‍ സൂപ്പര്‍സ്റ്റാറുകള്‍ ആണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഇതിന് ഷമ്മി തിലകന്‍ നല്‍കിയ മറുപടി. ഇതിനു പിന്നാലെ ഷമ്മി തിലകനെ പിന്തുണച്ചും വിമര്‍ശച്ചും നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Related Articles