അപകീര്‍ത്തിപ്പെടുത്തി; യൂട്യൂബറോട് 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍

  • 20/11/2020

യൂട്യൂബ് ചാനലിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയ യൂട്യൂബര്‍ക്കെതിരെ ബോളിവുഡ് താരം അക്ഷയ് കുമാര്‍  മാനനഷ്ടക്കേസ് നല്‍കി. ബിഹാറില്‍ നിന്നുള്ള റാഷിദ് സിദ്ദിഖി എന്നയാള്‍ക്കെതിരെയാണ് അക്ഷയ് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

റാഷിദ് സിദ്ദിഖ് യൂട്യൂബ് ചാനലിലൂടെ അപമാനിച്ചു എന്നതാണ് അക്ഷയ് കുമാറിന്റെ പരാതി. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടാണ് യൂട്യൂബര്‍ അക്ഷയ് കുമാറിന് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്ന് അക്ഷയ് കുമാര്‍ നോട്ടീസില്‍ പറയുന്നു.

Related Articles