സന ഖാന്‍ വിവാഹിതയായി; വരന്‍ മത പണ്ഡിതന്‍

  • 22/11/2020

ബോളിവുഡ് താരം സന ഖാന്‍ വിവാഹിതയായി. സിനിമയുടെ ഗ്ലാമര്‍ ലോകം വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞ സന കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഗുജറാത്ത് സ്വദേശിയും മതപണ്ഡതനുമായ മുഫ്തി അനസ് സയ്യിദാണ് വരന്‍. ഇന്നലെ നടന്ന ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

വിവാഹ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിവാഹം കഴിഞ്ഞ കാര്യം താരവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു താരം താന്‍ സിനിമ ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി പറഞ്ഞത്. 


Related Articles