തങ്ങള്‍ക്ക് എതിരായ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണയും സഹോദരിയും കോടതിയെ സമീപിച്ചു. കങ്കണ റണൗട്ടും സഹോദരി രംഗോലി ചന്ദേലും മുംബൈ ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സമുദായ സ്പര്‍ദ്ധ ഉണ്ടാക്കുന്നുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐര്‍ റദ്ദാക്കണം എന്നതാണ് ഇവരുടെ ആവശ്യം. മുംബൈ പോലീസാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇരുവര്‍ക്കുമെതിരെ മൂന്നു തവണ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ബാദ്ര പൊലീസിന് മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?