കുട്ടികളെ ശല്യമായി കണ്ട ഒരു കാലമുണ്ടായിരുന്നു: ജൂഹി ചൗള

  • 25/11/2020

സിനിമാ ജീവിതത്തെക്കുറിച്ചും കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടികളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് നടി ജൂഹി ചൗള. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് കുട്ടികളെ ഒട്ടും ഇഷ്ടമായിരുന്നില്ല. അവരെ ഒരു ശല്യമായായാണ് താന്‍ കണ്ടത്. എന്നാല്‍ അമ്മയായപ്പോഴാണ് കുട്ടികളെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. പിന്നീട് കുട്ടികളോടുള്ള തന്റെ മനോഭാവം മാറിയതായും നടി പറയുന്നു. 

ആദ്യ കാലത്ത് സിനിമിയില്‍ കുട്ടികളുടെ കൂടെ തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അവരോട് തനിക്ക് സ്‌നേഹം തോന്നിയിട്ടില്ലെന്നും ജൂഹി ചൗള പറഞ്ഞു.

Related Articles