മുഖക്കുരുവും അതിന്റെ പാടുകളും പലപെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒരു പോലെ അലട്ടുന്ന പ്രശ്‌നമാണ്. പല തരത്തിലുള്ള ക്രീമുകള്‍ ഉപയോഗിച്ചും നാടന്‍ പ്രയോഗങ്ങള്‍ നടത്തിയും അതിനെ ശമിപ്പിക്കാന്‍ പല ശ്രമങ്ങള്‍ അതിനാല്‍ തന്നെ നടത്താറുമുണ്ട്. മുഖക്കുരു മാറാന്‍ താന്‍ ഉപയോഗിക്കുന്ന ഒരു ഫെയ്‌സ് പാക്ക് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം മലൈക അറോറ. സമൂഹമാധ്യമത്തിലാണ് താരം ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കറുകപ്പട്ട പൊടി, നാരങ്ങനീര്, ഒരു സ്പൂണ്‍ തേന്‍ എന്നിവയാണ് ഫെയ്‌സ് പാക്ക് തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍. ഇത് മൂന്നും നന്നായി ചേര്‍ത്തെടുത്ത് മുഖത്തു പുരട്ടി പത്ത് മിനുട്ടിനു ശേഷം കഴുകി കളയുകയാണ് വേണ്ടത്. മുഖക്കുരു മാറ്റുന്നതിനും മുഖത്തെ പാടുകള്‍ കളയുന്നതിനും വളിരെ അധികം സഹായിക്കു ഒരു ഘടകമാണ് തേന്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?