പല പെണ്‍കുട്ടികളും കാലങ്ങളായി അനുഭവിക്കുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. പലതരത്തിലുള്ള ഷാമ്പൂകളും ഹെയര്‍ ഓയിലുകള്‍ മാറി മാറി ഉപയോഗിച്ചാലും അതിന് ഒരു ശമനവും ഉണ്ടാകാറില്ല. കുറച്ച് ഉള്ളി നീരും കഞ്ഞി വെള്ളവും ഉണ്ടെങ്കില്‍ ഒരു പരിധിവരെ നമുക്ക് മുടി കൊഴിച്ചില്‍ തടയാന്‍ സാധിക്കും. അതോടൊപ്പം താരനും ഇല്ലാതാക്കാം. ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കണം. പിന്നീട് അതിന്റെ നീര് അരിച്ചെടുത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു പതിനഞ്ച് മിനുട്ടിനുശേഷം നന്നായി കഴുകി കളഞ്ഞാല്‍ മതി. കഞ്ഞിവെള്ളമാണെങ്കില്‍ പുളിച്ച കഞ്ഞിവെള്ളം എടുക്കണം. ഇത് നന്നായി തലയില്‍ തേച്ച് മസാജ് ചെയ്ത് പനിനഞ്ച് മിനുട്ടിന് ശേഷം കഴുകി കളഞ്ഞാല്‍ മതിയാകും. ഇത് താരന്‍ അകറ്റാനും മുടി കൊഴിച്ചില്‍ മാറി മുടി വളരാനും നല്ലതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?