സ്വർഗ്ഗ ഭൂമിയിലെ തടവറ... - സിൻസിലാ ജമാൽ കുവൈത്ത്

  • 20/04/2020

സുബഹി ബാങ്കിന്റെ ഈണത്തിൽ ഉണരുന്ന ഈ ഗൾഫ് നഗരം. പ്രവാസിയുടെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. തിരക്ക് പിടിച്ച ജീവിതം ചീറിപായുന്ന വണ്ടികൾ പണം ഉണ്ടാക്കാൻ നെട്ടോട്ടം ഓടുന്ന ജീവനുകൾ. ആഴ്ചകൾ പിന്നിട്ടു ഇതെല്ലാം നിശ്ചലം ആയിട്ട്…

കൊറോണ എന്നൊരു മഹാമാരി തിരക്കുപിടിച്ച ജീവിതത്തിന് ഫുൾ സ്റ്റോപ്പ്‌ ഇട്ടു. പലരുടെ ജീവിതത്തിനും പലരുടെ ജീവിത മാർഗത്തിനും. പണം ഉണ്ടാക്കണം എന്ന ലക്ഷ്യത്തോടെ ജനിച്ച നാടിനെയും മാതാപിതാക്കളെയും കൂടപ്പിറപ്പൂകളെയും വിട്ട് വന്നവരാണ് ഞങ്ങൾ പ്രവാസികൾ. മാസാവസാനം കിട്ടുന്ന ശമ്പളതുകയുടെ 90% വീട്ടിൽ എത്തുമ്പോൾ അവരുടെ സന്തോഷം അത് മതിയാവും ഓരോ പ്രവാസിക്കും അവരുടെ വിഷമങ്ങൾ മറക്കാൻ.

പക്ഷെ കുറെ ആഴ്ചകൾ ആയി ഈ ലോകം നിശ്ചലം ആയിട്ട്. ആളോഴിഞ്ഞ കടവീഥികൾ തിരക്കോഴിഞ്ഞ തെരുവുകൾ ചീറി പായാൻ വണ്ടികൾ ഇല്ല എല്ലാം ഓർമ്മകൾ മാത്രം ആയി തീരുന്നു.. കണ്ണിൽ കാണാവുന്ന ശത്രുക്കളെ നശിപ്പിച്ച ഈ ലോകം കണ്ണിനു കാണാൻ പറ്റാത്ത ഈ അണുക്കളെ നിർവീര്യം ആക്കാൻ കഴിയുന്നില്ല..

അടച്ചു പൂട്ടിയ മുറികളിൽ ഓരോ ദിവസവും കഴിച്ചു നീട്ടുന്ന പ്രവാസികൾക്ക് ഇതൊരു "തടവറയണ് "മരണഭയം ഉള്ളിലൊതുക്കി ജീവിക്കുന്ന തടവറ. വരുമാനം നിലച്ചപ്പോൾ ചിതറിയത് പ്രവാസി മാത്രമല്ല ഈ വരുമാനത്തിൽ ആശ്രയിച്ചു കഴിയുന്ന കുടുംബവുമാണ്.

ഇന്നും നിശ്ചലം ആവാത്ത വച്ചിൽ നോക്കുന്ന എന്നോട് ഉള്ളിൽ ആരോ ചൊല്ലി "ഈ നേരവും കടന്ന് പോകും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും" സിൻസിലാ ജമാൽ കുവൈത്ത്

Related Blogs